Your Image Description Your Image Description

വിസ നിയമം ലംഘിച്ച്​ രാജ്യത്ത്​ തങ്ങുന്നവരെ കണ്ടെത്തുന്നതിന്​ രാജ്യവ്യാപകമായി പരിശോധന ശക്​തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്ട്​ സെക്യൂരിറ്റി (ഐ.സി.പി). ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിൽ വിസ നിയമം ലംഘിച്ച​ 32,000 പ്രവാസികൾ പിടിയിലായതായി അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ചയാണ്​ ​ ഇതു സംബന്ധിച്ച കണക്കുകൾ ഐ.സി.പി പുറത്തുവിട്ടത്​.

യു.എ.ഇയിലെ താമസ, തൊഴിൽ നിയമങ്ങൾ പ്രവാസികൾ പാലിക്കപ്പെടുന്നുണ്ടെന്ന്​ ഉറപ്പു വരുത്തുകയാണ്​ പരിശോധനയുടെ ലക്ഷ്യം. പിടിയിലായവരെ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾക്ക്​ കൈമാറും. അതുവരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന്​ ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ്​ അൽ ഖൈലി പറഞ്ഞു. വിസ നിയമ ലംഘകരുടെ എണ്ണം കുറക്കാനും താമസക്കാർക്കും സന്ദർശകർക്കും മാന്യമായ ജീവിതം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ്​ രാജ്യവ്യപാകമായി ഐ.സി.പി പരിശോധന ശക്​തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Related Posts