Your Image Description Your Image Description

നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഗൂഢാലോചനയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ദുര്‍ബലപ്പെടുത്തുമെന്നും തന്റെ ഭരണത്തിന് കീഴില്‍ അത് വെച്ചുപൊറുപ്പിക്കില്ലെന്നും യോഗി പറഞ്ഞു.

തേജ് ബഹദൂര്‍ സന്ദേശ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക, സാമൂഹിക സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണ് നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Related Posts