Your Image Description Your Image Description

ദു​ബൈ​യി​ലേ​ക്ക്​ ല​ഹ​രി മി​ഠാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 15 പേ​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പ്ര​തി​ക​ളി​ൽ അ​ഞ്ചു​പേ​ർ വ​നി​ത​ക​ളാ​ണ്. 48 കി​ലോ മ​യ​ക്കു​മ​രു​ന്നും 1100 ല​ഹ​രി മി​ഠാ​യി​ക​ളും പ്ര​തി​ക​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ക്ക്​ വി​പ​ണി​യി​ൽ ഏ​താ​ണ്ട്​ 24 ല​ക്ഷം ദി​ർ​ഹം വി​ല​വ​രും. മി​ഠാ​യി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ല​ർ​ത്തി​യ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ച്യൂ​യിം​ഗ​വും വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​ണ്​​ ല​ഹ​രി മി​ഠാ​യി​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ്​ സം​ശ​യം.

അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തു​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ല​ഹ​രി വേ​ട്ട സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts