Your Image Description Your Image Description

ദുബൈയിലെ താമസമേഖലയായ അൽഖൈൽ ഗേറ്റിൽ 24 മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തി. ഞായറാഴ്ചയടക്കം എല്ലാദിവസവും ഈ മേഖലയിൽ പാർക്കിങ് ഫീസ് ഈടാക്കും. പാർക്കിൻ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

അൽഖൈൽ ഗേറ്റിലെ 365 N എന്ന സോണിലാണ് 24 മണിക്കൂറും പാർക്കിങ് ഫീസ് ഈടാക്കുക. ഞായറാഴ്ചയടക്കം ആഴ്ചയിൽ എല്ലാദിവസവും ഇവിടെ വാഹനം നിർത്തിയിടാൻ ഫീസ് നൽകേണ്ടി വരും. ദുബൈയിലെ പാർക്കിങ് സേവനങ്ങൾ ഏറ്റെടുത്ത പാർക്കിൻ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ദുബൈയിൽ ആദ്യമായാണ് ഒരു താമസമേഖലയിൽ 24 മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നത്. ഷാർജയിൽ നേരത്തേ പലയിടത്തും ആഴ്ചയിൽ എല്ലാദിവസവും പാർക്കിങ് നിരക്ക് ഈടാക്കുന്ന മേഖലകളുണ്ട്. ദുബൈയിലെ മറ്റിടങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയാണ് പാർക്കിങ് ഫീസ് ബാധകം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts