Your Image Description Your Image Description

ദു​ബൈ: ബി​സി​ന​സ്​ ബേ ​മേ​ഖ​ല​യി​ൽ മൂ​ന്ന്​ പ്ര​ധാ​ന റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). മേ​ഖ​ല​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​നെ​യും അ​ൽ​ഖൈ​ൽ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ്​ വീ​തി​കൂ​ട്ടു​ക​യും ന​വീ​ക​രി​ക്കു​ക​യും​ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്​ പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​ത​വും റോ​ഡ്​ സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തും. താ​മ​സ​ക്കാ​ർ, സ​ന്ദ​ർ​ശ​ക​ർ, ബി​സി​ന​സു​ക​ൾ എ​ന്നി​വ​ക്ക്​ ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ്​ പ​ദ്ധ​തി.

പ​ദ്ധ​തി​യി​ൽ ശൈ​ഖ്​ സാ​യി​ദ് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യു​ള്ള റോ​ഡ്​ ഇ​ര​ട്ട റോ​ഡ്‌ വേ​യാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം സൈ​നേ​ജു​ക​ളും റോ​ഡ് മാ​ർ​ക്കി​ങ്ങു​ക​ളും ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ക്ര​മീ​ക​ര​ണം റോ​ഡി​ന്റെ ശേ​ഷി 100 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യും റോ​ഡ് സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ക​യും​ചെ​യ്യും. ഫ​സ്റ്റ് അ​ൽ ഖൈ​ൽ സ്ട്രീ​റ്റി​ലേ​ക്കു​ള്ള വ​ല​ത്തോ​ട്ടു​ള്ള യാ​ത്ര​യു​ടെ ശേ​ഷി 50 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​ൽ മു​സ്ത​ഖ്​​ബ​ൽ സ്ട്രീ​റ്റും അ​ൽ ഖ​ലീ​ജ് അ​ൽ തേ​ജാ​രി 1 സ്ട്രീ​റ്റും ത​മ്മി​ലു​ള്ള ക​വ​ല​യി​ൽ 100 ​​മീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു ​​പാ​ത കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി തി​ര​ക്കും കാ​ത്തി​രി​പ്പ് സ​മ​യ​വും കു​റ​ക്കു​ക​യും ക​വ​ല​യു​ടെ ശേ​ഷി​യും സേ​വ​ന നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കു​ക​യും​ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *