Your Image Description Your Image Description

ദുബായിൽ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന​തി​ന്​ പ​ദ്ധ​തി​യു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. 2025-26 അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ‘സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ക​ഴി​വ്​ വി​ല​യി​രു​ത്ത​ൽ പ​ദ്ധ​തി’ ന​ട​പ്പാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 14,059​ ജീ​വ​ന​ക്കാ​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ല​യി​രു​ത്തും.

ഈ ​മാ​സം 10 വ​രെ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ ന​ട​ക്കു​ക. ക​ഴി​വു​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നൊ​പ്പം നൈ​പു​ണ്യം കു​റ​ഞ്ഞ മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തു​ക കൂ​ടി​യാ​ണ്​ പ​ദ്ധ​തി ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ അം​ഗീ​ക​രി​ച്ച ച​ട്ട​ക്കൂ​ടി​ന​നു​സ​രി​ച്ചാ​ണ്​ വി​ല​യി​രു​ത്ത​ൽ ന​ട​പ്പാ​ക്കു​ക.വ​രാ​നി​രി​ക്കു​ന്ന അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​ഫ​ഷ​ന​ൽ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ് കൂ​ടി​യാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts