Your Image Description Your Image Description

ദുബായിൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​ഞ്ചം​ഗ സംഘം പിടിയിൽ.ഇ​ത്യോ​പ്യ​ൻ പൗ​ര​ൻ​മാ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.അ​ൽ റാ​സ്​ മേ​ഖ​ല​യി​ലെ നാ​ല്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്. സേ​ഫ്​ ലോ​ക്ക​റു​ക​ൾ ത​ക​ർ​ത്ത സം​ഘം 30,000 ദി​ർ​ഹം ക​വ​ർ​ന്നു. രാ​വി​ലെ ഷോ​പ്പു​ട​മ​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ്​ മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ദു​ബൈ പൊ​ലീ​സ്​ പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

സി.​സി.​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും ഒ​രു ടൊ​യോ​ട്ട കൊ​റോ​ള കാ​ർ പ​രി​സ​ര​ത്തു​നി​ന്നും സം​ശ​യ​ക​ര​മാ​യ രീ​തി​യി​ൽ പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ​രി​ശോ​ധി​ച്ച പൊ​ലീ​സ്​ ഡ്രൈ​വ​റെ പി​ടി​കൂ​ടി. ഇ​യാ​ളി​ൽ​നി​ന്ന്​ മ​റ്റ്​ നാ​ല്​ പ്ര​തി​ക​​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. തു​ട​ർ​ന്ന്​ നാ​ലു​പേ​രെ​യും അ​ബൂ​ദ​ബി​യി​ൽ വെ​ച്ച്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts