Your Image Description Your Image Description

വേനൽ കടുത്തതോടെ ഡെലിവറി ജീവനക്കാർക്ക് ആശ്വാസം പകരാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) രംഗത്ത്. നഗരത്തിലെ പ്രധാന ബസ്, മെട്രോ സ്റ്റേഷനുകൾക്ക് സമീപം 15 പുതിയ എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ കൂടി സജ്ജീകരിച്ചു.ഗോൾഡ് സൂഖ്, അൽ സത് വ, അൽ ജാഫിലിയ, ഊദ് മെത്ഹ എന്നീ ബസ് സ്റ്റേഷനുകളിലും, ഇ& (എക്സിറ്റ് 1), ഖിസൈസ് (എക്സിറ്റ് 1 & 2), എമിറേറ്റ്സ് ടവേഴ്സ് (എക്സിറ്റ് 1), ഇൻഷുറൻസ് മാർക്കറ്റ് (എക്സിറ്റ് 2), സെന്റർപോയിന്റ് (എക്സിറ്റ് 1), അൽ ഫുർജാൻ (എക്സിറ്റ് 1), ബിസിനസ് ബേ (എക്സിറ്റ് 2), ഡിഎംസിസി (എക്സിറ്റ് 2), എഡിസിബി (എക്സിറ്റ് 2), ബുർജ്മാൻ (എക്സിറ്റ് 4) എന്നീ മെട്രോ സ്റ്റേഷൻ എക്സിറ്റുകളിലുമാണ് പുതിയ താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഈ കേന്ദ്രങ്ങളിൽ യുഎഇ ഫൂഡ് ബാങ്കും ഡെലിവറൂവും സഹകരിച്ച് 7,500 ചൂടുള്ള ഭക്ഷണ പൊതികളും വിതരണം ചെയ്യുന്നുണ്ട്. ഡെലിവറി ജീവനക്കാർക്കായി നേരത്തെ സ്ഥാപിച്ച 40 സ്ഥിരം എയർ കണ്ടീഷൻ ചെയ്ത ഷെൽട്ടറുകൾക്ക് പുറമെയാണ് ഈ താൽക്കാലിക സൗകര്യങ്ങൾ. പുറത്തുനിന്നുള്ള സൂര്യപ്രകാശം കുറച്ച്, കാഴ്ച തടസ്സപ്പെടുത്താതെ കാര്യക്ഷമമായ ഇൻസുലേഷൻ ഉറപ്പാക്കുന്ന രീതിയിലാണ് ഈ ഷെൽട്ടറുകളുടെ രൂപകൽപുന. വെള്ളം വിതരണം ചെയ്യാനുള്ള സൗകര്യങ്ങൾ, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷനുകൾ, മോട്ടോർ ബൈക്കുകൾക്ക് പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലം എന്നിവയുൾപ്പെടെ ഒട്ടേറെ സൗകര്യങ്ങൾ വിശ്രമ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts