Your Image Description Your Image Description

തുർക്കിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇമറാത്തികൾ മരിച്ചു. 3 യുഎഇ സ്വദേശികൾക്ക് പരുക്കേറ്റു. മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൊത്തം 9 പേർ മരിക്കുകയും 26 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മറിയം മുഹമ്മദ് അഹമ്മദ് (18), അബ്ദുൽ മജീദ് മുഹമ്മദ് (32) എന്നിവരാണ് മരിച്ച സ്വദേശികൾ. തുർക്കിയിലെ ട്രാബ് സോണിലെ പാലിക് തടാകത്തിനടുത്താണ് അപകടമുണ്ടായത്. വാഹനത്തിൽ കുടുങ്ങിയവരെ ശ്രമകരമായ ദൗത്യത്തിലൂടെയാണു പുറത്തെടുത്തത്. ഹെലികോപ്റ്റർ സഹായത്തോടെയാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Related Posts