Your Image Description Your Image Description

തു​ർ​കി​യ​യി​ലെ തീ​പി​ടി​ത്ത​ത്തി​ൽ പൗ​ര​ൻ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​ത്ത്.ബ​ർ​സ​യി​ലു​ള്ള പൗ​ര​ന്മാ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും തീ​പി​ടിത്ത​മു​ള്ള​തോ അ​വ​ക്കു സ​മീ​പ​ത്തു​ള്ള​തോ ആ​യ പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ഇ​സ്ത​ബു​ളി​ലെ കു​വൈ​ത്ത് സ്റ്റേ​റ്റ് ജ​ന​റ​ൽ കോ​ൺ​സു​ലേ​റ്റ് ആ​ഹ്വാ​നം ചെ​യ്തു. ബ​ർ​സ​യി​ലെ ഔ​ദ്യോ​ഗി​ക അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും ഉ​ണ​ർ​ത്തി.

ആ​വ​ശ്യ​ഘ​ട്ട​ത്തി​ൽ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച തു​ർ​ക്കി​യി​ലെ കാ​ട്ടു​തീ രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ നാ​ലാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ബ​ർ​സ​യി​ലേ​ക്ക് പു​തി​യ തീ​പി​ടു​ത്ത​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​ന് താ​മ​സ​ക്കാ​ർ വീ​ടു​ക​ൾ വി​ട്ട് പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​ന്നു. രാ​ജ്യ​ത്തി​ന്റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ത്തു​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് 1,765 പേ​രെ ഒ​ഴി​പ്പി​ച്ചു.

Related Posts