Your Image Description Your Image Description

സമീപകാലങ്ങളായി ശ്ര​ദ്ധനേടിയ ആളാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വലിയ തോത്തിൽ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും രേണുവിനെതിരെ രൂക്ഷ വിമർശനങ്ങൾ എത്തിയിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ദിവസമാണ് വിഷു ആശംസകൾ നേർന്ന് കൊണ്ട് പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ രേണു പങ്കുവെച്ചത്. സ്കെർട്ടും ബ്ലൗസും ധരിച്ച് സിമ്പിൾ മേക്കപ്പും ഓർണമെൻസും ധരിച്ചാണ് രേണു ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ‘ശക്തരായ സ്ത്രീകൾക്ക് ‘ആറ്റിറ്റ്യൂഡുകൾ’ ഇല്ല, ഞങ്ങൾക്ക് മാനദണ്ഡങ്ങളുണ്ട്’, എന്ന കുറിപ്പോടെയാണ് രേണു ഫോട്ടോകൾ പങ്കുവെച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. പിന്തുണയെക്കാൾ ഏറെ രൂക്ഷ വിമർശനമാണ് കമന്റ് ബോക്സിൽ. ‘തുണി കുറഞ്ഞു തുടങ്ങിയല്ലോ, ശരീരം കാണിച്ചല്ല സ്ട്രോങ് വുമൺ ആകേണ്ടത്, നിങ്ങളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. എന്നാൽ ഇപ്പോൾ കാട്ടിക്കൂട്ടുന്നത് ശരിയല്ല’, തുടങ്ങി വൻ വിമർശനമാണ് പോസ്റ്റിന താഴെ വരുന്നത്.

‘വെറെ എത്രയോ ജോലി ഇന്ന് ഈ ലോകത്ത് ചെയ്യാം ഭർത്താവ് മരിച്ച ഒരു സ്ത്രീ ചെയ്യുന്ന കാര്യം അല്ല ഇത്. ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ മാത്രമാണ് അത് മറയ്ക്കാൻ ആ നല്ലൊരു മൻഷ്യനെ കരുവാക്കുന്നത് എന്തിനാണ് ‘ എന്നിങ്ങനെയാണ് കമൻ്റുകൾ നിറയെ.

അടുത്തിടെ ദാസേട്ടൻ കോഴിക്കോട് എന്നയാൾക്കൊപ്പമുള്ള ആൽബത്തിനെതിരെയും വലിയ തോതിൽ സൈബർ ആ​ക്രമണം ഉണ്ടായിരുന്നു. കൂടാതെ ബോഡി ഷെയ്മിങ്ങും. തനിക്ക് ദൈവം തന്ന രൂപമാണിതെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും ഇത്തരം കമന്റുകളോട് രേണു പ്രതികരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts