Your Image Description Your Image Description

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് പുതിയ അം​ഗങ്ങളെ എത്തിക്കാൻ ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹൻലാൽ പറഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.

സംഘടനയുടെ തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വരട്ടെയെന്നാണ് മോഹൻലാലിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം പിരിച്ചുവിട്ടതോടെ ഭരണ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts