Your Image Description Your Image Description

തായ്‍ലൻഡ്-കംബോഡിയ അതിർത്തിയിൽ വെടിവെപ്പ്. 11പേർ എങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തായ്‍ലൻഡിൽ ആറുപേരും കംബോഡിയയിൽ മൂന്നുപേരുമാണ് മരിച്ചത്. രണ്ടിടത്തുമായി ഇരുപതോളം പേർക്ക് പരിക്കേറ്റു. എതിർപക്ഷമാണ് ആദ്യം വെടിയുതിർത്തതെന്ന് രണ്ട് രാജ്യങ്ങളും ആരോപിക്കുന്നു.

ബുധനാഴ്ച അഞ്ച് തായ് സൈനികർക്ക് അതിർത്തിയിലെ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതാണ് ഇപ്പോഴത്തെ വ്യാപനത്തിലേക്ക് നയിച്ചത്. തായ്‍ലൻഡ് കംബോഡിയയുമായി പങ്കിടുന്ന എല്ലാ അതിർത്തികളും അടച്ചു. നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.

Related Posts