Your Image Description Your Image Description

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

രോഗനിര്‍ണയ പരിശോധനകള്‍ നടത്തിവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുദിവസം വിശ്രമിക്കാന്‍ അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്റ്റാലിന്‍റെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

Related Posts