Your Image Description Your Image Description

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. കാലവർഷത്തിൽ സംസ്ഥാനത്തെ ഡാമുകൾ രണ്ട് മാസം കൊണ്ട് 75 ശതമാനത്തോളമാണ് നിറഞ്ഞത്. പരമാവധി സംഭരണശേഷിയെത്തിയ 11 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒമ്പത് ഡാമുകൾ തുറക്കും. ഇടുക്കി ഡാമിൽ നീല അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഷട്ടർവരെ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ‌‌‌‌‌2018-ലെ പ്രളയത്തിന് ശേഷം ഇതാദ്യമായാണ് ഡാമുകളിൽ ഇത്രയധികം ജലനിരപ്പ് ഉയരുന്നത്.

കക്കി ഡാമിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായാൽ തുറക്കേണ്ടി വരുമെന്നാണ് വിവരം. മഴയും ജലനിരപ്പും ഉയർന്ന സാഹചര്യത്തിൽ കക്കയം, ബാണാസുരസാ​ഗർ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, പൊൻമുടി, ലോവർ പെരിയാർ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളത്.

Related Posts