Your Image Description Your Image Description

ടെക്സസിലെ വെള്ളപ്പൊക്കത്തിൽ ഇത് വരെ നഷ്ടപ്പെട്ടത് 82 ജീവനുകൾ എന്ന് റിപ്പോർട്ട്. അതേസമയം മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നും , ഗ്വാഡലൂപ്പ് നദിയിലെ വെള്ളപ്പൊക്കത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായി വൻ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നടത്തുകയാണെന്നും വാർത്തകൾ വരുന്നുണ്ട്. കെർ കൗണ്ടിയിലാണ് കൂടുതൽ നാശനഷ്ടങ്ങളും സംഭവിച്ചത്,
എന്നാൽ ക്യാമ്പ് മിസ്റ്റിക് സമ്മർ ക്യാമ്പിലെ പെൺകുട്ടികളിൽ അപകടങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു എന്നത്തിന്റെ വിവരം ലഭിച്ചിട്ടില്ല.

ദുരന്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ദുരിതബാധിത പ്രദേശം സന്ദർശിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്. എന്നാൽ കാണാതായവരുടെ എണ്ണം വ്യക്തമല്ല. സ്ഥാനത്തുടനീളം 41 പേരെ കാണാനില്ലെന്നും കൂടുതൽ പേരെ കാണാതായിരിക്കാമെന്നും ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു. ക്യാമ്പ് മിസ്റ്റിക്കിൽ നിന്നുള്ള 10 പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts