Your Image Description Your Image Description

ഫോണ്‍ 17 പ്രോ മോഡലുകള്‍ എന്തൊക്കെ അപ്‌ഗ്രേഡുകള്‍ കൊണ്ടുവരും എന്ന ആകാംക്ഷയിലാണ് മൊബൈൽ പ്രേമികൾ. ഇപ്പോഴിതാ ഐഫോണ്‍ 17 പ്രോ സ്‌മാര്‍ട്ട്‌ഫോണുകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മൂന്ന് പ്രധാന അപ്‌ഗ്രേഡുകളോടെ ഐഫോണ്‍ 17 പ്രോ ഫ്ലാഗ്‌ഷിപ്പുകളുടെ ക്യാമറ നിലവാരം ആപ്പിള്‍ ഉയര്‍ത്തുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഐഫോണ്‍ 17 ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് നെക്സ്റ്റ്-ലെവല്‍ ക്യാമറ അനുഭവം ലഭിക്കും എന്നാണ് ലീക്കായ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഐഫോണ്‍ 17 പ്രോ മോഡലുകള്‍ 48 മെഗാപിക്സലിന്‍റെ ടെലിഫോട്ടോ ലെന്‍സോടെയാവും വിപണിയിലെത്തുക എന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു.

ഇപ്പോള്‍ ഒപ്റ്റിക്കല്‍ സൂമിംഗ് കപ്പാസിറ്റി, പുതിയ ക്യാമറ ആപ്പ് എന്നിവയെ കുറിച്ചുള്ള മറ്റ് ലീക്കുകളും പുറത്തുവന്നിരിക്കുകയാണ്. മൂന്ന് പ്രധാന അപ്‌ഗ്രേഡുകളാണ് ഇതിലുള്ളത്. ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 8x വരെ ഒപ്റ്റിക്കല്‍ സൂം ആപ്പിള്‍ ഉപഭോക്താവിന് നല്‍കും എന്നതാണ് അപ്‌ഗ്രേഡായി പറയപ്പെടുന്ന ഒരു വിവരം.

ഐഫോണ്‍ 16 പ്രോയില്‍ നിലവില്‍ ലഭ്യമായത് 5x ഒപ്റ്റിക്കല്‍ സൂമാണ്. ഇക്കാര്യം സത്യമെങ്കില്‍ സാംസങ് ഗാലക്സി എസ്25 അള്‍ട്രാ, ഷവോമി 15 അള്‍ട്ര, വിവോ എക്സ്200 പ്രോ പോലുള്ള ഹൈ-എന്‍ഡ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത് ഭീഷണിയായേക്കും. പുതിയ ക്യാമറ ആപ്പ് വരുമെന്ന ലീക്കാണ് ടിപ്‌സ്റ്റര്‍ പുറത്തുവിട്ട മറ്റൊരു കാര്യം.

Related Posts