ടി​പ്പ​ർ ലോ​റി​ക​ളി​ൽ ഒ​ളി​ച്ച്​ മ​ക്ക​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ​ശ്രമം; സ്​ത്രീകളടക്കം 111 പേർ പിടിയിൽ

റി​യാ​ദ്​: ​ടി​പ്പ​ർ ലോ​റി​ക​ളി​ൽ ഒ​ളി​ച്ച്​ മ​ക്ക​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ​ശ്ര​മി​ച്ച വി​സി​റ്റ്​ വി​സ​ക്കാ​രാ​യ 108 വി​ദേ​ശി​ക​ളും അ​വ​രെ കൊ​ണ്ടു​പോ​യ മൂ​ന്ന്​ സൗ​ദി പൗ​ര​ന്മാ​രും അ​റ​സ്​​റ്റി​ലാ​യി.

ഹ​ജ്ജ്​ സു​ര​ക്ഷാ​സേ​ന​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി സ്ത്രീ​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട്. ലോ​റി​ക​ളു​ടെ ലോ​ഡ്​ ക​യ​റ്റു​ന്ന ഭാ​ഗ​ത്ത്​ ഒ​ളി​പ്പി​ച്ചാ​ണ്​​ സൗ​ദി ഡ്രൈ​വ​ർ​മാ​ർ മ​ക്ക​യി​ലേ​ക്ക് ആ​ളെ​ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. മ​ക്ക​ക്ക്​ സ​മീ​പം ഒ​രു കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ എ​ത്തി​ച്ച്​ ഒ​രു​മി​ച്ച്​ കൂ​ട്ടി​യ ശേ​ഷം മ​ക്ക​യി​ലേ​ക്ക്​ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഈ ​നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ഹ​ജ്ജ്​ സു​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി വ​ള​ഞ്ഞ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *