Your Image Description Your Image Description

ജിദ്ദ ∙ ജിദ്ദയിലെ അബ്ഹുര്‍ കടൽ തീരത്ത് ഡൈവിങ്ങിനിടെ സൗദി മുങ്ങല്‍ വിദഗ്ധര്‍ മുങ്ങിമരിച്ചു. തിരമാലയിൽ പെട്ട് ഒരാളെ കാണാതായി. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഡൈവര്‍ ഫഹദ് അറഫാത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന വിസാം മന്‍സൂര്‍ അല്‍സഹ്റാനിക്കായി തിരച്ചില്‍ തുടരുകയാണ്. ഒന്നിച്ചുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

കാണാതായ ആൾക്ക് വേണ്ടി രക്ഷാപ്രവര്‍ത്തകരും വൊളന്റിയര്‍ ഡൈവര്‍മാരും തിരച്ചിൽ തുടരുകയാണ്. സോണാര്‍ ഉപകരണങ്ങള്‍, ആളില്ലാ അണ്ടര്‍വാട്ടര്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പരിശോധന. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 30 ലധികം മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം അതിര്‍ത്തി സുരക്ഷാ സേനാ സംഘങ്ങളും തിരച്ചിലിൽ പങ്കെടുക്കുന്നു.

Related Posts