Your Image Description Your Image Description

ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയിലേക്കും. ഇനി മുതല്‍ ഗൂഗിള്‍ സ്റ്റോര്‍ വഴി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ നിര്‍മ്മിത സ്മാര്‍ട്‌ഫോണുകള്‍ വിലക്കിഴിവോടെ വിറ്റഴിക്കാനുള്ള കൊമേഴ്സ്യല്‍ പ്ലാറ്റ്‌ഫോമായാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ സാന്നിധ്യം രാജ്യത്തുറപ്പിക്കാനും വ്യാപിപ്പിക്കാനുമാണ് ഈ പുതിയ നീക്കം. അതിവേഗ ഡെലിവറി, ക്യാഷ് ബാക്ക്, എക്‌സ്‌ചേഞ്ച് ബോണസുകള്‍ ഉള്‍പ്പെടെ നിരവധി ബാങ്ക് ഓഫറുകളും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മൂന്നാം കക്ഷി പാര്‍ട്ണര്‍മാരായ ഫ്‌ലിപ്പ്കാര്‍ട്ട്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ എന്നിവരെ സമീപ്പിക്കാതെ തന്നെ പിക്‌സല്‍ സ്മാര്‍ട്ട്ഫോണുകള്‍, പിക്‌സല്‍ ബഡ്സ്, പിക്‌സല്‍ വാച്ച് മോഡലുകള്‍ എന്നിവയുള്‍പ്പെടെ കമ്പനിയുടെ മുഴുവന്‍ ഹാര്‍ഡ്വെയര്‍ ഉല്‍പ്പനങ്ങളും രാജ്യത്തെ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 24 മാസം കാലയളവില്‍ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകള്‍, ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക്, ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകുന്ന കസ്റ്റമര്‍ സര്‍വീസ്, എന്നിവ കൂടാതെ തിരഞ്ഞെടുത്ത ഇന്ത്യന്‍ നഗരങ്ങളില്‍ ഉപകരണ സേവനം എന്നിവയും ഉണ്ടാകും. ഓണ്‍ലൈന്‍ സ്റ്റോര്‍ ലോഞ്ച് ചെയ്തതോടെ പിക്‌സല്‍ ഫോണുകള്‍ക്ക് ഇളവുകളും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts