Your Image Description Your Image Description

ഇപ്പോൾ ട്രെൻഡിങ്ങായി പൊയ്ക്കൊണ്ടിരിക്കുന്നത് ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ ടൂളായ ഗിബ്ലി-സ്റ്റൈൽ ഇമേജുകൾ ആണ്. എന്നാൽ ഗിബ്ലിക്ക് പുതിയൊരു എതിരാളി വരുന്നുണ്ടെന്നാണ് സൂചന. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തി ജെമിനി എഐയിൽ ഹൈ-ഡെഫനിഷൻ(HD) വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനാണ് ഗൂഗിളിന്‍റെ നീക്കം എന്നതാണ്. ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കൾക്കായി എല്ലാ ഭാഷകളിലും പ്രവർത്തിക്കുന്ന നൂതന വിയോ2 (Veo2) വീഡിയോ ജനറേഷൻ സവിശേഷത അവതരിപ്പിച്ചുകഴിഞ്ഞു. എങ്കിലും, ജെമിനിയുടെ സൗജന്യ നിരക്കിലുള്ള ഉപയോക്താക്കൾക്ക് ഈ ടൂൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. Veo2 ഇപ്പോൾ ജെമിനി വെബ്, മൊബൈൽ ആപ്ലിക്കേഷനുകളിൽ സംയോജിപ്പിച്ചിരിക്കുന്നു. ഗൂഗിൾ ജെമിനിയിലെ Veo2 സവിശേഷത മോഡൽ പിക്കർ മെനുവിലൂടെ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും. ഇതുപയോഗിച്ച്, അടിസ്ഥാന ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകിക്കൊണ്ട് ഉപയോക്താക്കൾക്ക് എട്ട് സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയും. Veo2 നിർമ്മിക്കുന്ന വീഡിയോകൾക്ക് 720p റെസല്യൂഷനുണ്ട്, കൂടാതെ MP4 ഫോർമാറ്റിൽ സൗകര്യപ്രദമായി ഡൗൺലോഡ് ചെയ്യാനും കഴിയും. ഒപ്പം ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ക്യാമറ ലെൻസുകൾ, സങ്കീർണ്ണമായ ക്യാമറ ചലനങ്ങൾ, വിവിധ സിനിമാറ്റിക് ഇഫക്റ്റുകൾ എന്നിവ അവരുടെ വീഡിയോകളിൽ ഉൾപ്പെടുത്താനുള്ള ഫീച്ചറും നൽകുന്നു.

ഈ വീഡിയോ ജനറേഷൻ സവിശേഷതയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകാൻ കുറച്ച് സമയമെടുക്കുമെന്ന് ഗൂഗിൾ പറയുന്നു. ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ടിക് ടോക്ക്, യൂട്യൂബ് എന്നീ ഇടങ്ങളിൽ ഉപഭോക്താക്കൾ സൃഷ്ടിച്ച വീഡിയോകൾ നേരിട്ട് പങ്കിടാനും ജെമിനി എഐ ഉപയോഗിച്ച് സാധിക്കും. എന്നാൽ, Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഒരു പ്രതിമാസ പരിധി ഗൂഗിൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പരിധി പൂർത്തിയാകുമ്പോൾ ഗൂഗിൾ തന്നെ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts