Your Image Description Your Image Description

ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മാസത്തിൽ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

അതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ കൂട്ടി. രണ്ട് രൂപ.യുടെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ജനങ്ങലെ നേരിട്ട് ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ എണ്ണ കമ്പനികളില്‍ നിന്നാകും വര്‍ദ്ധിപ്പിച്ച തുക ഈടാക്കുക. എന്നാല്‍ ക്രൂഡ് ആയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ ഇത് ജനങ്ങള്‍ തന്നെ നല്‍കേണ്ടി വരും എന്ന് ഉറപ്പാണ്.

ഇതുകൂടാതെ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാല്‍ ആ ഗുണം ഇനി ജനത്തിന് ലഭിക്കില്ല. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാല്‍ ഇനി എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറാകില്ല. അനുകൂല സാഹചര്യത്തില്‍ ജനങ്ങളെ പിഴിഞ്ഞ് വരുമാന വര്‍ദ്ധയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന വിമര്‍ശനം ശക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts