Your Image Description Your Image Description

ഗാ​​​സ സി​​​റ്റി: ​​​ഗാ​​​സ സി​​​റ്റി​​​യി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രിയിൽ ഇ​​​സ്രേ​​​ലി സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം നടത്തി. ഗാ​​​സ സി​​​റ്റി​​​യി​​​ൽ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന അ​​​ൽ അ​​​ഹ്‌​​​ലി ബാ​​​പ്റ്റി​​​സ്റ്റ് ആ​​​ശു​​​പ​​​ത്രിയാണ് തകർക്കപ്പെട്ടത്. ബോം​​​ബി​​​ടു​​​ന്ന​​​തി​​​നു മുൻപ് വി​​​വ​​​രം ന​​​ല്കി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ള​​​പാ​​​യ​​​മി​​​ല്ല. എ​​​ന്നാ​​​ൽ, രോ​​​ഗി​​​ക​​​ളെ അ​​​തി​​​വേ​​​ഗം ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ഒ​​​രു കു​​​ട്ടി മ​​​രി​​​ച്ചു.

ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ ക​​​മാ​​​ൻ​​​ഡ് സെ​​​ന്‍റ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ, ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു. ആം​​​ഗ്ലി​​​ക്ക​​​ൻ സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ൽ 1882 മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​പ്റ്റി​​​സ്റ്റ് ഹോ​​​സ്പി​​​റ്റ​​​ൽ ഗാ​​​സ​​​യി​​​ലെ ഏ​​​റ്റ​​​വും പ​​​ഴ​​​ക്ക​​​മു​​​ള്ള​​തും ഏ​​​ക ക്രി​​​സ്ത്യ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യു​​​മാ​​​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts