Your Image Description Your Image Description

അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചും ഭ​ക്ഷ​ണം കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രെ വെ​ടി​വെ​ച്ചും ഇ​സ്രാ​യേ​ൽ അ​ന്നം നി​ഷേ​ധി​ക്കു​ന്ന​ത് തു​ട​രു​ന്ന ഗ​സ്സ​യി​ൽ പ​ട്ടി​ണി മ​ര​ണം കൂ​ടു​ന്നു. വ്യാ​ഴാ​ഴ്ച പ​ട്ടി​ണി മൂ​ലം അ​ഞ്ചു​പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ, മ​ര​ണ​സം​ഖ്യ 96 കു​ട്ടി​ക​ള​ട​ക്കം 197 ആ​യി. ര​ണ്ടു​ല​ക്ഷം പി​ഞ്ചു​കു​ട്ടി​ക​ൾ ഗ​സ്സ​യി​ൽ കൊ​ടും​പ​ട്ടി​ണി​യി​ലും പോ​ഷ​ണ​മി​ല്ലാ​യ്മ​യി​ലു​മാ​ണെ​ന്ന് ഗ​സ്സ​യി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

സ​ഹാ​യ​വു​മാ​യി അ​തി​ർ​ത്തി​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​സ്രാ​യേ​ൽ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. 600 ട്ര​ക്കു​ക​ൾ പ്ര​തി​ദി​നം എ​ത്തേ​ണ്ട ഗ​സ്സ​യി​ലേ​ക്ക് ബു​ധ​നാ​ഴ്ച 92 എ​ണ്ണ​ത്തി​ന് മാ​ത്ര​മാ​ണ് ഇ​സ്രാ​യേ​ൽ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​വി​ടെ ന​ട​ക്കു​ന്ന​ത് വം​ശ​ഹ​ത്യ​യു​ടെ പ​രി​ധി​യി​ൽ​പെ​ട്ട​താ​ണെ​ന്ന് യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ തെ​രേ​സ റി​ബേ​റ പ​റ​ഞ്ഞു.

Related Posts