Your Image Description Your Image Description

ഗസ്സയിലേക്ക് സഹായവിതരണം ഊർജിതമാക്കി യു.എ.ഇ. റഫ അതിർത്തിയിലൂടെ ഭക്ഷണവും മരുന്നുമായി ഇന്ന് ട്രക്കുകൾ ഗസ്സയിലെത്തി. യു.എ.ഇയുടെ 193 വിമാനങ്ങളാണ് ഗസ്സയുടെ ആകാശത്ത് അവശ്യവസ്തുക്കൾ വിതരണം ചെയ്തത്.

നീണ്ട ഇടവേളക്ക് ശേഷമാണ് പട്ടിണി പിടിമുറുക്കിയ ഗസ്സയിലേക്ക് സഹായങ്ങളെത്തുന്നത്. ഗസ്സയിലേക്ക് മരുന്നും, ഭക്ഷണവുമെത്തിക്കുന്നത് തടഞ്ഞിരുന്ന ഇസ്രായേൽ, അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് കര, വ്യോമഅതിർത്തികളിൽ ഇളവ് നൽകിയതോടെയാണ് യു.എ.ഇ ഗസ്സക്കായുള്ള സഹായവിതരണം ഊർജിതമാക്കിയത്. റഫ അതിർത്തിയിലൂടെ ചുരുക്കം ചില ട്രക്കുകൾക്ക് മരുന്നും, അവശ്യവസ്തുക്കളുമായി ഇന്ന് ഗസ്സയിൽ പ്രവേശിക്കാൻ അവസരം ലഭിച്ചു. യു.എ.ഇ 193 വിമാനങ്ങളിൽ 3,725 ടൺ അവശ്യവസ്തുക്കൾ ഗസ്സയുടെ ആകാശത്ത് നിന്ന് എയർഡ്രോപ് ചെയ്തു.

Related Posts