Your Image Description Your Image Description

ഖരീഫ് കാലത്തേക്കായി തൊഴില്‍ മന്ത്രാലയം അനുവദിച്ചത് 600ല്‍ പരം താൽക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍. ഒമാനികള്‍ക്കായി പ്രത്യേകം നീക്കിവയ്ക്കാത്തതും പൗരന്മാര്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതുമായ മേഖലകളില്‍ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനാണ് താൽക്കാലിക പെര്‍മിറ്റുകള്‍ നല്‍കുന്നതെന്ന് ദോഫാറിലെ ലേബര്‍ ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

ഭക്ഷ്യ സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ ചെറുകിട ബിസിനസ് സംരംഭകരുടെ ആവശ്യകത നിറവേറ്റാനും സീസനല്‍ തൊഴില്‍ നിയന്ത്രിക്കുന്നതിനും ഈ സംരംഭം സഹായിക്കും. ജൂണ്‍ മൂന്നാം വാരം മുതല്‍ സെപ്റ്റംബർ മൂന്നാം വാരം വരെയുള്ള കാലയളവിലേക്ക് മാത്രമായി ഒട്ടനവധി ഇടക്കാല പദ്ധതികളാണുള്ളത്. ഈ ഘട്ടത്തിലേക്ക് തൊഴിലാളികളെ ആവശ്യമുള്ളതിനാല്‍ താൽക്കാലിക തൊഴില്‍ പെര്‍മിറ്റ് ഏറെ ഗുണം ചെയ്യും.

Related Posts