Your Image Description Your Image Description

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റ​വും (ഐസിബിഎ​ഫ്) സം​ഘ​ടി​പ്പി​ക്കു​ന്ന സ്‍പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ജൂ​ൺ 20ന് വെ​ള്ളി​യാ​ഴ്ച ​അ​ൽ ഖോ​റി​ലെ ഇ​ൻ​വി​​റ്റോ ഹോ​ട്ട​ലി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും.

അ​​ൽ​ഖോ​റി​ലെ​യും സ​മീ​പ​മേ​ഖ​ല​ക​ളി​ലെ​യും ഇ​ന്ത്യ​​ൻ പ്ര​വാ​സി​ക​ൾ​ക്ക് വി​വി​ധ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ക്യാ​മ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ഐ.​സി.​ബി.​എ​ഫ് അ​റി​യി​ച്ചു. രാ​വി​ലെ എ​ട്ടി​ന് ടോ​ക്ക​ൺ അ​നു​വ​ദി​ച്ച് തു​ട​ങ്ങും. ഐസിബിഎ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ഡെ​സ്കും ക്യാ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *