Your Image Description Your Image Description

ക്രിയേറ്റർമാരുടെ വളർച്ചക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. 500 മുതൽ അഞ്ച് ലക്ഷം വരെ സബ്സ്ക്രൈബർമാരുള്ള ക്രിയേറ്റർമാർക്ക് വേണ്ടിയാണ് യൂട്യൂബ് ‘ഹൈപ്പ്’ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കാം. ഇത് ക്രിയേറ്റർമാർക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനും വിഡിയോ കൂടുതൽ പ്രചരിക്കുന്നതിനും സഹായിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

ചില വിഡിയോ ക്രിയേറ്റർമാർക്ക് ഇതിനകം തന്നെ നിശ്ചിത സബ്സ്ക്രൈബർമാരും കാഴ്ചക്കാരും ഉണ്ടെങ്കിലും പുതിയ കാഴ്ചക്കാരിലേക്ക് എത്താൻ ബുദ്ധിമുട്ടാണെന്നുള്ള പ്രതികരണങ്ങൾ ലഭിച്ചതായി ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ പ്ലാറ്റ്‌ഫോം അറിയിച്ചു. വിഡിയോ കാണുന്നവർക്കാണ് വിഡിയോ ഹൈപ്പ് ചെയ്യാൻ സാധിക്കുന്നത്. ‘ഹൈപ്പ്’ സവിശേഷത സാധാരണ ലൈക്ക്, ഷെയർ, സബ്‌സ്‌ക്രൈബ് ഓപ്ഷനുകളിൽ നിന്നും വ്യത്യസ്തമായി ഈ വിഡിയോകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും കാഴ്ചക്കാരെ സഹായിക്കുന്നു.

Related Posts