Your Image Description Your Image Description

കോഴിക്കോട്: കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. മരത്തോട് ഭാഗത്ത് എത്തിയ കാട്ടാന വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. ആക്രമണത്തിൽ വീട് ഭാഗികമായി തകര്‍ന്നു. അർധരാത്രി 12 മണിക്ക് ശേഷമാണ് പ്രദേശത്ത് കാട്ടാന എത്തിയത്. ആക്രമണ സമയം ജോസഫും ഭാര്യയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പൊളിഞ്ഞ ഭാഗം നാട്ടുകാരുടെ സഹായത്തോടെ താത്കാലികമായി നന്നാക്കിയിട്ടുണ്ട്.

അതേസമയം പാലക്കാട് മുതലമടയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. മുതലമട വേലാങ്കാട്ടില്‍ കെ ചിദംബരന്‍ കുട്ടിയുടെ തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts