Your Image Description Your Image Description

തിരുവനന്തപുരം: തേവലക്കരയിലെ അപകട മരണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവം അതീവ ദു:ഖകരമാണെന്നും വീട്ടിലെ മകൻ നഷ്ടമായ പോലെയാണെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി സ്ഥലത്തെത്താൻ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. താനും കൊല്ലത്തേക്ക് പുറപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ഓഡിറ്റിംഗും ഫിറ്റ്നസും അടക്കം കർശന നിബന്ധനകൾ ഉള്ളതാണ്. സ്കൂൾ തുറക്കും മുൻപ് കർശന നിർദ്ദേശം നൽകിയിരുന്നു.

സ്കൂൾ പരിസരത്തുകൂടെ വൈദ്യുതി ലൈൻ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതൊന്നും സ്കൂൾ അധികൃതർ അറിഞ്ഞില്ലേ. സ്കൂളിലെ പ്രിൻസിപ്പലടക്കം അധ്യാപകർക്ക് പിന്നെ എന്താണ് ജോലി. അനാസ്ഥ കണ്ടാൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts