Your Image Description Your Image Description

കൊ​ച്ചി മെ​ട്രോ സ്റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ് വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ളി​ൽ പേ​പ്പ​ർ ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഇ​നി കാ​ഷ് മാ​ത്ര​മ​ല്ല യു.​പി.​ഐ​യും ഉ​പ​യോ​ഗി​ക്കാം.പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു ടി​ക്ക​റ്റെ​ടു​ത്ത് നി​ർ​വ​ഹി​ച്ചു. ജെ.​എ​ല്‍.​എ​ന്‍ സ്റ്റേ​ഷ​നി​ല്‍ കെ.​എം.​ആ​ർ.​എ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. പു​തി​യ സം​വി​ധാ​നം ല​ളി​ത​വും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന് നാ​ഗ​രാ​ജു പ​റ​ഞ്ഞു.

മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളോ​ട് ചേ​ർ​ന്നാ​ണ് എ.​ടി.​എം മെ​ഷീ​നു സ​മാ​ന​മാ​യ ടി​ക്ക​റ്റ് വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​വ ഏ​റെ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു.​പി.​ഐ സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ൽ ഗൂ​ഗ്ൾ​പേ, ഫോ​ൺ​പേ, പേ​ടി​എം തു​ട​ങ്ങി​യ യു.​പി.​ഐ ആ​പ്പു​ക​ളി​ലൂ​ടെ ഇ​തി​ൽ ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​വും. മെ​ഷീ​ൻ സ്ക്രീ​നി​ൽ യാ​ത്ര ചെ​യ്യേ​ണ്ട സ്റ്റേ​ഷ​ന്‍ സെ​ല​ക്ട് ചെ​യ്ത​ശേ​ഷം ബ​യ് ടി​ക്ക​റ്റ് എ​ന്ന ഓ​പ്ഷ​ൻ വ​രും.

ഇ​തി​ൽ ക്ലി​ക്ക്​ ചെ​യ്താ​ൽ സ്ക്രീ​നി​ൽ ക്യു.​ആ​ർ കോ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും യു.​പി.​ഐ ആ​പ്പ് വ​ഴി പ​ണ​മ​ട​ക്കാ​നാ​കു​ക​യും ചെ​യ്യും. താ​ഴ​ത്തെ ടി​ക്ക​റ്റ് ഡി​സ്പെ​ൻ​സ​റി​ൽ​നി​ന്ന് ടി​ക്ക​റ്റ് ശേ​ഖ​രി​ക്കാ​നു​മാ​കും. യാ​ത്ര​ക്കാ​ര്‍ക്ക് അ​നാ​യാ​സം ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര​ചെ​യ്യാ​ൻ ഒ​രു​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പു​തി​യ​താ​ണ് ഇ​തെ​ന്ന് ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യാ​ണ് മെ​ഷീ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​മ്പ​ത്തേ​തു​പോ​ലെ ക​റ​ന്‍സി ന​ല്‍കി​യും ടി​ക്ക​റ്റ് എ​ടു​ക്കാം. എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

 

Related Posts