
ചരഗ് ദിന്‍ എറണാകുളം എംജി റോഡ് ഷോറൂം ജ്യോതി അസ്വാനി (അശ്വനി ലച്ച്മന്‍ദാസ് ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍) ഉദ്ഘാടനം ചെയ്തപ്പോല്‍. സമീപം ദീപക് അസ്വാനി (അശ്വനി ലച്ച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാന്‍) രാജു ദസ്വാനി (എം.ഡി, സിഡി ഗ്രൂപ്പ്), പ്രകാശ് അസ്വാനി, ദീപ്തി അസ്വാനി, യോഹന്‍ ദസ്വാനി, വേണുഗോപാല്‍ സി ഗോവിന്ദ്, രവി കാന്ത്, രവികാന്ത് അന്‍വേക്കര്‍.
കൊച്ചി: തലമുറകളായി ഇന്ത്യയിലെ പുരുഷ ഫാഷന്‍ രംഗത്ത് ശ്രദ്ധേയമായ ഇടം നേടിയ പ്രമുഖ പാര്‍ട്ടിവെയര്‍ ബ്രാന്‍ഡായ ചരഗ് ദിന്‍ കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു. കേരളത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ അശ്വനി ലച്ച്മന്‍ദാസ് ഗ്രൂപ്പുമായി ചേര്‍ന്നുള്ള എക്സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിത്തത്തിലാണ് എറണാകുളം എംജി റോഡില്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
കഴിഞ്ഞ 71 വര്‍ഷമായി കേരളത്തില്‍ ശക്തമായ സാന്നിധ്യമുള്ള അശ്വനി ലച്ച്മന്‍ദാസ് ഗ്രൂപ്പ് ദീപക് അസ്വാനിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചരഗ് ദിന്‍ എന്ന ബ്രാന്‍ഡിനെ നഗരത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ദീപക് അസ്വാനി പറഞ്ഞു.
കുടുംബ ബിസിനസിന്റെ രണ്ടാം തലമുറാംഗവും ഏകദേശം ആറ് പതിറ്റാണ്ടായി ബ്രാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കുന്നയാളുമായ 74കാരന്‍ രാജു ദസ്വാനിയുടെ അനുഭവസമ്പത്തും ചരഗ് ദിന്റെ പാരമ്പര്യത്തെയും ഉപഭോക്താക്കളുമായുള്ള ദീര്‍ഘകാല ബന്ധങ്ങളെയും കൂടുതല്‍ ദൃഢമാക്കുന്നു. ആഘോഷങ്ങള്‍, വിവാഹങ്ങള്‍, ഔപചാരിക ചടങ്ങുകള്‍ തുടങ്ങി വിവിധ അവസരങ്ങള്‍ക്കായി പുരുഷന്മാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന വൈവിധ്യമാര്‍ന്ന വസ്ത്രശേഖരമാണ് കൊച്ചിയിലെ പുതിയ സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നതെന്ന് ചരഗ് ദിനിലെ രാജു ദസ്വാനി പറഞ്ഞു.വ്യത്യസ്തമായ പ്രിന്റുകള്‍, കൈപ്പണികള്‍, ക്ലാസിക് സോളിഡ് നിറങ്ങള്‍, ചെക്ക് പാറ്റേണുകള്‍ എന്നിവയോടൊപ്പം ആധുനിക ഫാഷന്‍ ട്രെന്‍ഡുകളും ചേര്‍ത്തുവച്ചാണ് ഇന്നത്തെ ഉപഭോക്താക്കള്‍ക്കായി ഈ ശേഖരം ഒരുക്കിയിട്ടുള്ളത്.
വെറുമൊരു ബിസിനസ് വിപുലീകരണത്തിനപ്പുറം പുതിയ തലമുറയിലെ ഉപഭോക്താക്കളുമായി വ്യക്തിഗത ബന്ധം സ്ഥാപിക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ ഈ പുതിയ തുടക്കത്തിലൂടെ ചരഗ് ദിന്റെ പാരമ്പര്യവും ഗുണനിലവാരവും നഗരത്തിലെ ജനങ്ങളിലേക്ക് എത്തിക്കാനും ഇവിടുത്തെ ആഘോഷങ്ങളുടെ ഭാഗമാകാനും സാധിക്കുമെന്നാണ് ബ്രാന്‍ഡിന്റെ പ്രതീക്ഷ.
