Your Image Description Your Image Description

കേരള വനിതാ കമ്മീഷൻ 2025 – 26 സാമ്പത്തിക വർഷത്തെ മേജർ / മൈനർ ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രൊപ്പോസലുകൾ സമർപ്പിക്കാം. ഗവേഷണ വിഷയങ്ങൾ, അപേക്ഷർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തടങ്ങിയ വിശദാംശങ്ങൾ വനിതാ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

(www.keralawomenscommission.gov.in). വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രോപ്പോസലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രോപ്പോസലുകൾ ഓഗസ്റ്റ് 6 ന് വൈകുന്നേരം 5 മണിക്കകം വനിതാ കമ്മീഷന്റെ ഓഫീസിൽ ലഭ്യമാക്കേണ്ടതും സോഫ്റ്റ് കോപ്പി keralawomenscommission@yahoo.co.in എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യേണ്ടതുമാണ്.

Related Posts