Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 16 -ാം തിയതി അതിശക്ത മഴ എത്തുമെന്നാണ് പ്രവചനം. 17 നും കേരളത്തിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തിൽ രണ്ട് ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിലും ഒരു ദിവസം ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 എം എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Related Posts