Your Image Description Your Image Description

തൃശൂർ: കെ.ജി ശിവാനന്ദൻ സിപിഐ പുതിയ തൃശൂർ ജില്ലാ സെക്രട്ടറി. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് ശിവാനന്ദൻ. കെ.കെ വത്സരാജിന്റെ പിൻഗാമി ആയാണ് നിയമനം.

ശി​വാ​ന​ന്ദ​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തി​നെ​തി​രേ ജി​ല്ലാ കൗ​ൺ​സി​ലി​ൽ എ​തി​ർ​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​നു പ​ക​രം വി.​എ​സ്. സു​നി​ൽ കു​മാ​ർ, ടി.​ആ​ർ. ര​മേ​ഷ് കു​മാ‍​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ഒ​രു വി​ഭാ​ഗം നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​ടു​വി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related Posts