Your Image Description Your Image Description

കുവൈത്തിൽ സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന്റെ തെ​ളി​വാ​യി സ്റ്റാ​ർ​ട്ട​പ്പ് മേ​ഖ​ല. കു​വൈ​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ 41 ശ​ത​മാ​ന​വും ന​യി​ക്കു​ന്ന​ത് സ്ത്രീ​ക​ളാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ അ​ഭൂ​ത​പൂ​ർ​വും മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ളി​ൽ ഒ​ന്നു​മാ​ണി​ത്. രാ​ജ്യ​ത്തെ സം​രം​ഭ​ക രം​ഗ​ത്ത് സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ടാ​യ വ​ലി​യ പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ തെ​ളി​വാ​യി ഇ​ത് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഇ-​കോമ​ഴ്‌​സ്, സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ മു​ത​ൽ ക്രി​യാ​ത്മ​ക​മാ​യ സം​രം​ഭ​ങ്ങ​ൾ വ​രെ ഇ​തി​ലു​ണ്ട്. ലാ​ഭ​ക​ര​മാ​യ സം​ര​ഭ​ങ്ങ​ളി​ലൂ​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് കു​റ​വാ​ണെ​ന്ന ധാ​ര​ണ​ക​ളെ​യും ഇ​വ​ർ പൊ​ളി​ച്ചെ​ഴു​തു​ന്നു. സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ലാ​ഭ​ക്ഷ​മ​ത​യും സാ​മൂ​ഹി​ക മു​ന്നേ​റ്റ​വും കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

Related Posts