Your Image Description Your Image Description

കുവൈത്ത് സിറ്റി: പത്ത് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് ഗുളികളുമായി കുവൈത്തിൽ ഒരാൾ അറസ്റ്റിൽ. പ്രതിയുടെ പക്കലുണ്ടായിരുന്ന കാപ്റ്റഗൺ ഗുളികകൾ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടികൂടി. സംഭവത്തിൽ അറസ്റ്റിലായ ആളുടെ കൈവശമുണ്ടായിരുന്നത് വ്യാജ കുവൈത്ത് പൗരത്വമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് കടത്തിലും വിതരണത്തിലും പ്രതി പങ്കാളിയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ പ്രതി കയ്യേറ്റം ചെയ്യുകയും നടപടികൾക്ക് തടസം സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ പോലീസ് പ്രതിയെ കീഴ്‌പ്പെടുത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാജ രേഖകളും വ്യാജ കുവൈത്ത് പൗരത്വവും ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിനെത്തുടർന്ന്, വ്യാജരേഖാ കേസ് അന്വേഷിക്കുന്നതിനും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളും നാഷണാലിറ്റി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് സംയുക്തമായുള്ള ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചു. അറസ്റ്റിലായ പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *