Your Image Description Your Image Description

കുവൈത്തിൽ വിദേശികൾക്ക് രാജ്യം വിടുന്നതിന് ജൂലൈ ഒന്നുമുതൽ നിർബന്ധമാക്കിയ എക്സിറ്റ് പെർമിറ്റ് യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് എടുത്തിരിക്കണമെന്ന് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. 7 ദിവസത്തിനകം എടുത്ത എക്സിറ്റ് പെർമിറ്റ് മാത്രമേ അനുവദിക്കൂ.

വ്യക്തിയുടെ സിവിൽ ഐഡി ഉപയോഗിച്ച് സഹൽ ആപ്പിലൂടെയോ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വെബ്സൈറ്റിലൂടെയോ ആണ് എക്സിറ്റ് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ജൂലൈ മുതൽ എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത വിദേശികൾക്ക് യാത്രാനുമതി നിഷേധിക്കും. താൽക്കാലികമായോ സ്ഥിരമായോ കുവൈത്ത് വിടുന്ന വിദേശികൾക്കും പെർമിറ്റ് നിർബന്ധം.

Leave a Reply

Your email address will not be published. Required fields are marked *