Your Image Description Your Image Description

കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നതോടെ റോഡ് അപകട മരണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. 2025ൻ്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 94 ആയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കഴി ഞ്ഞ വർഷം ഇതേ കാലയള വിൽ 143 ആയിരുന്നു. 49 മരണ ങ്ങളുടെ കുറവാണ് ഈ വർ ഷം രേഖപ്പെടുത്തിയത്. ഗതാഗത സുരക്ഷാ നടപടികളുടെ വിജയത്തിന്റെയും സാമൂഹിക ഉത്തരവാദിത്വ ബോധവൽകരണത്തിന്റെയും പ്രതിഫലനം കൂടിയാണെന്നും വിലയിരുത്തലുണ്ട്.

സ്മാർട്ട് സുരക്ഷാ കാമറകളുടെ വ്യാപനം, ആധുനിക നിരീ ക്ഷണ സംവിധാനങ്ങളുടെ സഹായം, നിയമലംഘനങ്ങൾക്കെതിരെ ഉടനടി ശിക്ഷാനടപടി, അപകടകരമായ ഡ്രൈവിങ് ഇല്ലാതാക്കാനുള്ള കർശന നടപടി തുടങ്ങി വിവിധ തലങ്ങളിലായി സുരക്ഷാ സംവിധാനം ശക്തമാക്കിയതിൻ്റെ പ്രതിഫലനമായാണ് മരണസംഖ്യയിൽ വന്ന വലിയ കുറവ്. പൗരന്മാരുടെയും പ്രവാസികളുടെയും സഹകരണം, റോഡ് സുരക്ഷാബോധവൽ കരണ ക്യാമ്പയിനുകൾ, വിദ്യാർഥികളുടെയും തൊഴിലാളികളുടെയും ഇടയിൽ സംഘടിപ്പിച്ച നിയമ പരിചയ പരിപാടി കൾ എന്നിവ അപകടനിരക്ക് കുറയാൻ കാരണമായ മറ്റൊരു ഘടകമാണ്.

Related Posts