Your Image Description Your Image Description

കുവൈത്തിൽ പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കി​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട വാ​ഹ​നം പൊ​ലീ​സ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ വാ​ഹ​ന​വു​മാ​യി ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വാ​ഹ​നം പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് കു​പ്പി മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും 1,000 ദീ​നാ​റും ക​ണ്ടെ​ത്തി. പി​ടി​യി​ലാ​കു​ന്ന സ​മ​യം ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ളി​ന് കൈ​മാ​റി.

Related Posts