Your Image Description Your Image Description

കുവൈത്തിൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കാ​യി ന​ൽ​കി​യ സ​ബ്‌​സി​ഡി​യി​ൽ വ​ർ​ധ​ന​. ഈ ​വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. റേ​ഷ​ൻ കാ​ർ​ഡ് വ​ഴി​യു​ള്ള ഭ​ക്ഷ്യ വി​ത​ര​ണ​ത്തി​നാ​യി ന​ൽ​കി​യ ആ​കെ സ​ബ്‌​സി​ഡി​യു​ടെ 38.6 ശ​ത​മാ​ന​വും അ​ടി​സ്ഥാ​ന ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് മാ​റ്റി​വെ​ച്ച​ത്. മേ​യ് മാ​സ​ത്തി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ 75 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.

പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ശി​ശു പോ​ഷ​കാ​ഹാ​ര​ത്തി​നും ഈ ​കാ​ല​യ​ള​വി​ല്‍ 2.4 ദ​ശ​ല​ക്ഷം ദീനാ​റാ​ണ് ചെ​ല​വ​ഴി​ക്ക​പ്പെ​ട്ട​ത്. ഇ​ത് അ​നു​വ​ദി​ച്ച ആ​കെ സ​ബ്‌​സി​ഡി​യു​ടെ 4.3 ശ​ത​മാ​ന​മാ​ണ്. നി​ല​വി​ല്‍ രാ​ജ്യ​ത്തെ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 2.72 ല​ക്ഷ​മാ​യ​താ​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2.2 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വ്യാ​പാ​ര മു​ദ്ര ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മേ​യ് മാ​സ​ത്തി​ൽ 12 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​യും ഉ​ണ്ടാ​യി. ഏ​പ്രി​ലി​ൽ 1,120 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​പ്പോ​ൾ മേ​യ് മാ​സ​ത്തി​ൽ ഈ ​എ​ണ്ണം 1,255 ആ​യി.

Related Posts