Your Image Description Your Image Description

ദാ​സ്മാ​നി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. ഹി​ലാ​ലി, സി​റ്റി, ശഹീ​ദ്, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി തീ​പി​ടിത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മം​ഗ​ഫി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ലും ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടി​ത്ത​മു​ണ്ടാ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം.

മം​ഗ​ഫ്, ഫ​ഹാ​ഹീ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ൽ അ​പ്പാ​ർ​ട്മെ​ന്റി​ലെ നി​ര​വ​ധി വ​സ്തു​ക്ക​ൾ ന​ശി​ച്ചു. താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​പ്പാ​ർ​ട്മെ​ന്റു​ക​ളി​ലും അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി. അ​പ​ക​ട​ങ്ങ​ൾ ​സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്ക​ണം.

Related Posts