Your Image Description Your Image Description

കുവൈത്തിലെ സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ പ്രവാസികൾക്ക് ആധിപത്യം വർധിക്കുന്നതായി ഏറ്റവും പുതിയ കണക്കുകൾ. സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് 2025 മാർച്ച് വരെയുള്ള ആദ്യ പാദത്തിലെ റിപ്പോർട്ട് പ്രകാരം, ഗാർഹിക തൊഴിലാളികളെ ഒഴിച്ചുനിർത്തിയുള്ള മൊത്തം തൊഴിലാളികളുടെ എണ്ണം 3 ശതമാനം വർധിച്ച് 2.211 ദശലക്ഷത്തിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 64,403 പേരുടെ വർധനവാണിത്.

റിപ്പോർട്ട് പ്രകാരം, കുവൈത്തി പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം 1.6 ശതമാനം കുറഞ്ഞ് 450,233 പേരായി. ഇത് 7,334 പേരുടെ കുറവാണ് രേഖപ്പെടുത്തുന്നത്. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം 20.4 ശതമാനമായി ചുരുങ്ങി. അതേസമയം, സ്വദേശി തൊഴിലാളികളിൽ വിദ്യാസമ്പന്നരുടെ എണ്ണം വർധിച്ചു. 2025 മാർച്ചോടെ 54.4 ശതമാനം സ്വദേശി തൊഴിലാളികളും യൂണിവേഴ്‌സിറ്റി ബിരുദധാരികളാണ്, ഇത് മുൻവർഷത്തെ 8.1 ശതമാനം സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റ് ഉടമകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മുന്നേറ്റമാണ്.

Related Posts