Your Image Description Your Image Description

വരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് വണ്‍പ്ലസ് 13എസ്. ജൂണ്‍ അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഫോണിന്റെ കുറച്ച് സവിശേഷതകള്‍ പുറത്ത് വന്നിരിക്കുകയാണ്.

ആമസോണ്‍, വണ്‍പ്ലസ്ന്റെ വെബ്സൈറ്റ്, രാജ്യത്തുടനീളമുള്ള ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഫോണ്‍ വാങ്ങാന്‍ ലഭ്യമാകും. ബ്ലാക്ക് വെല്‍വെറ്റ്, പിങ്ക് സാറ്റിന്‍, ഗ്രീന്‍ സില്‍ക്ക് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാവുക. വണ്‍പ്ലസ് 13sന് 50,000 രൂപ മുതല്‍ 55,000 രൂപ വരെ വില വരാന്‍ സാധ്യതയുണ്ട്.

വണ്‍പ്ലസ് 13T യുടെ റീബ്രാന്‍ഡഡ് പതിപ്പായിരിക്കും വണ്‍പ്ലസ് 13s. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.32 ഇഞ്ച് OLED ഡിസ്പ്ലേയായിരിക്കും ഇതില്‍ ഉണ്ടാകുക. 12GB റാമും 512GB സ്റ്റോറേജുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. 90W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 6,260mAh ബാറ്ററിയാണ് ഇതിനുള്ളത്.

ഫോട്ടോഗ്രാഫിക്കായി, സോണി LYT700 സെന്‍സറുള്ള 50MP പ്രധാന കാമറയും സാംസങ് JN5 സെന്‍സറുള്ള 50MP ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് 2x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യും. മുന്‍വശത്ത് 32MP സെല്‍ഫി കാമറ ആയിരിക്കാം മറ്റൊരു ആകര്‍ഷണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts