Your Image Description Your Image Description

കാസർഗോഡ്: പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ സ്വന്തം പിതാവ് കസ്റ്റഡിയിൽ. കർണാടക കുടക് സ്വദേശിയായ 48 കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. വിദേശത്തായിരുന്ന പ്രതിയെ പൊലീസ് വിളിച്ച് വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പത്താം ക്ലാസുകാരി കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രസവിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ഹോസ്ദുർ​ഗ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണമാണ് പെൺകുട്ടിയുടെ പിതാവിലേക്ക് എത്തിയത്.വിവാഹത്തിന് ശേഷമാണ് ഇയാൾ കാഞ്ഞങ്ങാടാണ് താമസം തുടങ്ങിയത്. പെൺകുട്ടി ​ഗർഭിണിയായതിന് ശേഷമാണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം. പെൺകുട്ടിയുടെ പ്രസവ സമയത്ത് മാതാവും കൂടെയുണ്ടായിരുന്നു. എന്നാൽ  മാതാവ് പൊലീസ് അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല.  പെൺകുട്ടി ആരോ​ഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ മജിസ്രേട്ടിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവാണെന്ന് പൊലീസ്  ഉറപ്പിച്ചത്.

Related Posts