Your Image Description Your Image Description

കാലാവസ്ഥ പ്രവചിക്കുന്ന മൈക്രോസോഫ്റ്റിന്റെ എഐ മോഡലായ ‘അറോറ’ പരിഷ്‌കരിച്ചു. ഈ പരിഷ്‌ക്കാരത്തെ തുടർന്ന് വായു ഗുണനിലവാരവും കൃത്യമായി പ്രവചിക്കാന്‍ ഇനി അറോറയ്ക്ക് സാധിക്കും. പരമ്പരാഗത കാലാവസ്ഥാ രീതികളേക്കാള്‍ കൃത്യതയോടെയും വേഗതയോടെയും ചുഴലിക്കാറ്റുകള്‍ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങള്‍ പ്രവചിക്കുന്നതിനായി മൈക്രോസോഫ്റ്റ് റിസര്‍ച്ച് ആണ് അറോറ വികസിപ്പിച്ചെടുത്തത്.

സയന്‍സ് ജേണലായ നേച്ചറില്‍ അറോറയെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറോറയുടെ സോഴ്സ് കോഡും മറ്റും ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. കാലാവസ്ഥാ പ്രവചന രംഗത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എഐ മോഡലുകളില്‍ ഒന്നാണ് അറോറയെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു.

ഒരു ഫൗണ്ടേഷന്‍ മോഡലായി പരിശീലിപ്പിച്ച അറോറയെ വായു മലിനീകരണ തോത് പ്രവചിക്കുന്നത് കൂടാതെയുള്ള കലാവസ്ഥാ പ്രവചന ആവശ്യങ്ങള്‍ക്കും പ്രത്യേക പരിശീലനങ്ങളിലൂടെ തയ്യാറാക്കാനാവുമെന്നും കമ്പനി പറഞ്ഞു. ഉപഗ്രഹങ്ങള്‍, കാലാവസ്ഥാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും മുന്‍കാല കാലാവസ്ഥാ പ്രവചനങ്ങളും വെതര്‍ സിമുലേഷനുകളും ഉപയോഗിച്ചാണ് അറോറയെ പരിശീലിപ്പിച്ചിരിക്കുന്നത്.

ഫൗണ്ടേഷണല്‍ മോഡല്‍ ആയതിനാല്‍ അധിക വിവരങ്ങള്‍ നല്‍കി പ്രത്യേക കാലാവസ്ഥാ പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുന്നതിനായി എഐ മോഡലിനെ തയ്യാറാക്കാനാവുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ഫിലിപ്പീന്‍സിലുണ്ടായ ഡോക്ക്‌സുരി ചുഴലിക്കാറ്റ് തീരമടുക്കുന്നത് നാല് ദിവസം മുമ്പ് കൃത്യമായി പ്രവചിക്കാനും രണ്ട് വര്‍ഷം മുമ്പ് ഇറാഖിലുണ്ടായ മണല്‍ക്കാറ്റ് മുന്‍കൂട്ടി പ്രവചിക്കാനും അറോറയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts