Your Image Description Your Image Description
ആലപ്പുഴ : ജില്ലയിൽ മഴയെ തുടർന്ന് മേയ് 23 മുതൽ 28 വരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് (മേയ് 29 ന്) ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്.
 ചേർത്തല – ഭാഗികമായി തകർന്ന വീടുകൾ 112, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ – ഭാഗികമായി തകർന്ന വീടുകൾ151, പൂർണ്ണമായി തകർന്ന വീടുകൾ അഞ്ച്,
കുട്ടനാട് – ഭാഗികമായി തകർന്ന വീടുകൾ 79, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, കാർത്തികപ്പള്ളി – ഭാഗികമായി തകർന്ന വീടുകൾ 16, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, മാവേലിക്കര – ഭാഗികമായി തകർന്ന വീടുകൾ 13,
ചെങ്ങന്നൂർ – ഭാഗികമായി തകർന്ന വീടുകൾ 48, പൂർണ്ണമായി തകർന്ന വീടുകൾ മൂന്ന് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.നിലവിൽ അമ്പലപ്പുഴ താലൂക്കിൽ  ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നാലു കുടുംബങ്ങളിലെ 18 പേരെ പാർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *