Your Image Description Your Image Description

കാത്തിരിപ്പിന് വിരാമമിട്ട് നത്തിംഗ് ഫോണിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നത്തിംഗ് ഫോൺ 3 ഇന്ത്യൻ ലോഞ്ച് ജൂലൈ ഒന്നിന് ഉണ്ടാകും എന്നാണ് റിപ്പോർട്ട്. സ്‍നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പ് , 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, പുതിയ ഗ്ലിഫ് മാട്രിക്സ് എന്നിവ നത്തിംഗിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഫോൺ 3യിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

നത്തിംഗ് ഫോൺ 3 കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ട് ക്ലാസിക് ഷേഡുകളിൽ ലഭ്യമാകുമെന്ന് അടുത്തിടെ പുറത്തുവന്ന ചില റെൻഡറുകൾ പറയുന്നു. ഫോൺ3യുടെ മുൻവശത്ത് ഒരു പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നിൽ പുതുക്കിയ ഗ്ലിഫ് മാട്രിക്സ് ലഭിക്കുന്നു. മുൻ തലമുറകളിൽ നിന്നുള്ള ശ്രദ്ധേയമായ ഡിസൈൻ മാറ്റമാണിത്.

ഫോൺ3യുടെ മൊത്തത്തിലുള്ള ഡിസൈൻ മുമ്പത്തെ ഫോൺ 3a, ഫോൺ 3a പ്രോ മോഡലുകളുമായി ചില സാമ്യങ്ങൾ പുലർത്തുന്നു. എങ്കിലും ആകൃതിയിലും വിശദാംശങ്ങളിലും സൂക്ഷ്മമായ വ്യത്യാസങ്ങൾ പ്രകടമാണ്.
ഫോൺ 3യുടെ ചോർന്ന റെൻഡറുകളുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് പുതിയ ക്യാമറ ലേഔട്ടാണ്. സാധാരണ ലംബ അല്ലെങ്കിൽ തിരശ്ചീന വിന്യാസത്തിൽ നിന്ന് വ്യത്യസ്തമായി, നത്തിംഗ് ഫോൺ 3 ക്ക് അൽപ്പം അസാധാരണമായ സജ്ജീകരണം ഉള്ളതായാണ് ലഭ്യമാകുന്ന വിവരം.

മുകളിലെ ക്യാമറ സെൻസർ ഉപകരണത്തിന്റെ ഇടതുവശത്ത് സ്ഥാപിച്ചിരിക്കുന്നു. ശേഷിക്കുന്ന രണ്ട് ലെൻസുകൾ ഫോണിന്റെ അരികിൽ പരസ്‍പരം അടുത്തായി വിന്യസിച്ചിരിക്കുന്നു. ഈ സവിശേഷ ക്രമീകരണം ഹാൻഡ്‌സെറ്റിന് ഒരു പ്രത്യേക ഐഡന്റിറ്റി നൽകുകയും ബ്രാൻഡ് പുറത്തിറക്കിയ മുൻ ടീസർ ചിത്രങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഫോണിലെ ക്യാമറ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചാൽ ഫോൺ 3-യിൽ 50-മെഗാപിക്സൽ പെരിസ്കോപ്പ് ലെൻസ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts