Your Image Description Your Image Description

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അതീവ പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടില്‍ ബഹു. മന്ത്രി പി. രാജീവിനൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആരോഗ്യ പരിപാലന രംഗത്ത് അടക്കം വലിയ ഇടപെടലുകളാണ് മിഷണറി പ്രവര്‍ത്തനം നടത്തുന്ന കന്യാസ്ത്രീകള്‍ അടക്കമുള്ളവര്‍ നടത്തുന്നത്.

പ്രായപൂര്‍ത്തിയായ രേഖകള്‍ ഉള്ള പെണ്‍കുട്ടികളാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും സിസ്റ്റര്‍ പ്രീതി മേരിയുടെയും ഒപ്പം ഉണ്ടായിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മതിയായ രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ഇത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Related Posts