Your Image Description Your Image Description

ഡൽഹി: ഡൽഹിയിൽ ഇന്നലെ വൈകുന്നേരം മുതൽ തുടരുന്ന മഴയിൽ നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കൂടാതെ ശതക്തമായ മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി വിതരണത്തിലും റെയിൽ, വ്യോമ ഗതാഗത സേവനങ്ങളിലും തടസമുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മഴയെ തുടർന്ന് ഡൽഹിയിലെ താപനില 21.4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് സാധാരണ താപനിലയേക്കാൾ നാല് ഡിഗ്രി കുറവാണ്. ശക്തമായ മഴ മൂലം ലാലാ ലജ്പത് റായ് റോഡ്, കൽക്കാജിയിൽ നിന്ന് ഡിഫൻസ് കോളനിയിലേക്കുള്ള റോഡ്, മെയിൻ കാഞ്ചവാല റോഡ്, ബുദ്ധ് വിഹാറിൽ നിന്ന് പുത് ഖുർദിലേക്കുള്ള റോഡ്, ഔട്ടർ റിങ് റോഡ്, രോഹ്തക് റോഡ്, നംഗ്ലോയിൽ നിന്ന് തിക്രി ബോർഡറിലേക്കുള്ള റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഈ പ്രദേശങ്ങളിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ തേടണമെന്നും ഡൽഹി ട്രാഫിക് പൊലീസ് എക്സിൽ പോസ്റ്റിൽ വ്യക്തമാക്കി.

Related Posts